ബ്ലഡ് മണിയായി 2.8 കോടി റിയാല്‍; സൗദിയില്‍ കൊലക്കേസ് പ്രതിക്ക് മാപ്പ്

By Web TeamFirst Published Dec 25, 2022, 8:53 PM IST
Highlights

കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കൊല്ലപ്പെട്ട സ്വദേശി യുവാവിന്റെ കുടുംബമാണ് ബ്ലഡ് മണി നല്‍കണമെന്ന വ്യവസ്ഥയില്‍ മാപ്പു നല്‍കിയത്. 

റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിക്ക് ദിയാധനം നല്‍കണമെന്ന വ്യവസ്ഥയില്‍ മാപ്പു നല്‍കി. കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കൊല്ലപ്പെട്ട സ്വദേശി യുവാവിന്റെ കുടുംബമാണ് ബ്ലഡ് മണി നല്‍കണമെന്ന വ്യവസ്ഥയില്‍ മാപ്പു നല്‍കിയത്. 

ഫഹദ് ബിന്‍ അബ്ദുല്ല അല്‍സൗദ് രാജകുമാരന്റെ ശുപാര്‍ശ മാനിച്ച് ശൈഖ് ത്വലാല്‍ ബിന്‍ ഫൈഹാന്‍ ബിന്‍ ഫഹൈദിന്റെ സദസ്സില്‍ വെച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയാണ് 2.8 കോടി റിയാല്‍ ദിയാധനം നല്‍കണമെന്ന വ്യവസ്ഥയോടെ പ്രതിക്ക് മാപ്പു നല്‍കാന്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തയ്യാറായത്. 

Read More - സൗദി അറേബ്യയില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് മുന്നറിയിപ്പ്

ഒരാഴ്ചക്കിടെ പിടികൂടിയത് 15,305 നിയമലംഘകരെ, 12,258 പേരെ നാടുകടത്തി

റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 15,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ  8,816 ഇഖാമ നിയമ ലംഘകരും 3,935 നുഴഞ്ഞുകയറ്റക്കാരും  2,554 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 15,305 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 560 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 57 ശതമാനം പേർ യെമനികളും 36 ശതമാനം പേർ എത്യോപ്യക്കാരും ഏഴ് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 95  പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 19 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

Read More -  സൗദി അറേബ്യയിലേക്ക് തായ്‍‍ലന്‍ഡ് ഗാർഹിക തൊഴിലാളികളുടെ വരവ് തുടങ്ങി

നിലവില്‍ 42,569 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 40,614 പേര്‍ പുരുഷന്‍മാരും  1,955  പേര്‍ സ്ത്രീകളുമാണ്.  33,128 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു.


 

click me!