സൗദി മാനവവിഭവശേഷി മന്ത്രാലയവും തായ് തൊഴിൽ മന്ത്രാലയവും തമ്മിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കരാർ അടുത്തിടെയാണ് ഒപ്പുവെച്ചത്.

റിയാദ്: നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം തായ്‌ലൻഡിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിച്ചു. വനിതാ വീട്ടുജോലിക്കാരുടെ ആദ്യ സംഘം വ്യാഴാഴ്ച രാവിലെ റിയാദ് വിമാനത്താവളത്തിലെത്തി. സൗദി മാനവവിഭവശേഷി മന്ത്രാലയവും തായ് തൊഴിൽ മന്ത്രാലയവും തമ്മിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കരാർ അടുത്തിടെയാണ് ഒപ്പുവെച്ചത്.

തായ്‌ലൻഡിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാതിൽ തുറന്നത് റിക്രൂട്ട്‌മെൻറ് സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ഉണ്ടാക്കുകയും സൗദി റിക്രൂട്ട്‌മെൻറ് വിപണിയിലെ വർഷങ്ങളോളമായുള്ള ചില രാജ്യങ്ങളുടെ കുത്തകയെ തകർക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സൗദിയിലേക്കുള്ള തായ് സ്ത്രീ തൊഴിലാളികളുടെ പ്രവാഹം തുടരുമെന്ന് ‘ഇഅ്തന’ ഹ്യൂമൻ റിസോഴ്‌സ് കമ്പനി സി.ഇ.ഒ മുൻദിർ അൽ നഹാരി പറഞ്ഞു. സൗദി കുടുംബത്തിന് ആവശ്യമായ കഴിവുകളിൽ പരിശീലനം നേടിയ ശേഷമാണ് വരവ്. പല രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നത് റിക്രൂട്ട്‌മെൻറ് ഉറവിടങ്ങൾ വൈവിധ്യവത്കരിക്കാനും ഗുണഭോക്താവിന് ഗുണമേന്മയുള്ളതും ന്യായമായ ചെലവുകളോടെയും കൂടിയ ഗാർഹിക തൊഴിൽ സേവനങ്ങൾ നൽകുക ലക്ഷ്യമിട്ടാണെന്നും അൽനഹാരി പറഞ്ഞു.

Read More - മക്കയിൽ കനത്ത മഴയും വെള്ളപ്പാച്ചിലും; ചില റോഡുകളിൽ ഗതാഗത നിയന്ത്രണം, വീഡിയോ

സൗദിയിൽ സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് സംവിധാനം വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളുടെയും പ്രവർത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കുന്നു. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും. ഓപ്പറേറ്റിംഗ് ലൈസൻസുകളുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും. 

Read More -  സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

പ്രധാനമായും മൂന്ന് നിയമ ലംഘനങ്ങളാണ് ആദ്യഘട്ടത്തിൽ നിരീക്ഷിക്കുക. ബസ് ഓപ്പറേഷന്‍ അനുമതി, ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവയാണ് ഇത് വഴി നിരീക്ഷിക്കുക. ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം വഴി സ്‌കൂള്‍ ബസുകളെയും സ്‍പെഷ്യലൈസ്ഡ് ബസുകളെയും നിരീക്ഷിക്കുന്നതാണ് സംവിധാനം. പദ്ധതി അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.