
റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും. ആഘോഷത്തിന്‍റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് രാജ്യത്ത് കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾ. ദേശിയ ദിനത്തെ വരവേൽക്കാൻ നഗര വീഥികൾ ദേശിയ പതാകകളും തോരണങ്ങളുമായി രാജ്യം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
എൺപത്തിയെട്ടാമതു ദേശീയദിനത്തോട് അനുബന്ധിച്ചു രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽ ഇത്തവണ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. തലസ്ഥാന നഗരിയായ റിയാദിൽ 26 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് എണ്‍പതിൽ അധികം കലാരൂപങ്ങളാണ് വരുന്ന മൂന്നുദിവസങ്ങളിലായി അരങ്ങേറുന്നത്.
ദേശിയ ദിനമായ 23നു ആഘോഷ പരിപാടികൾ നടക്കുന്ന രാജ്യത്തിന്‍രെ വിവിധ ഭാഗങ്ങളിൽ ആകാശത്തു വർണ വിസ്മയം തീർക്കുന്ന കരിമരുന്നു പ്രയോഗവും നടക്കും. കൂടാതെ സൈനിക വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും അഭ്യാസ പ്രകടനങ്ങളും വിവിധ പ്രവിശ്യകളിലായി നടക്കും.
ദേശീയദിനം വാരാന്ത്യത്തിനൊപ്പം ലഭിച്ചതിനാൽ കുടുംബമായി ഈ വർഷത്തെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും. ദേശിയ ദിനത്തോട് അനുബന്ധിച്ചു വിപുലമായ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളുമാണ് രാജ്യത്തു ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam