ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ; റിയാദിൽ 15 കേന്ദ്രങ്ങളിൽ ആഘോഷം

Published : Sep 24, 2026, 10:49 AM IST
saudi national day

Synopsis

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന പാർക്കുകൾ, ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലായി നാടൻ കലാരൂപങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, സൗദി അർദ നൃത്തം തുടങ്ങി നിരവധി ആകർഷകമായ പരിപാടികളാണ് ഒരുക്കിയത്.

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് റിയാദ് നഗരസഭ. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിയ ഈ പരിപാടികളിൽ, നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലെ പ്രത്യേക ആഘോഷങ്ങളും ഉൾപ്പെടുന്നു. അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ ഡിസ്ട്രിക്റ്റിലെ അൽ വാഹ ഗാർഡൻ, അൽ ജസീറ ഡിസ്ട്രിക്റ്റിലെ അൽ ജസീറ ഗാർഡൻ എന്നീ അഞ്ച് പ്രധാന പാർക്കുകളിലാണ് നഗരസഭയുടെ പ്രധാന ആഘോഷങ്ങൾ അരങ്ങേറിയത്.

ഈ പാർക്കുകളിൽ സന്ദർശകർക്കായി വിശാലമായ സ്വീകരണ സൗകര്യങ്ങൾക്ക് പുറമെ, പ്രധാന തിയേറ്റർ ഷോകൾ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ തുടങ്ങി നിരവധി ആകർഷകമായ പരിപാടികളും ജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന അനുഭവങ്ങളും ഒരുക്കിയിരുന്നു.

സൗദിയുടെ ദേശീയ തനത് പാരമ്പര്യം വിളിച്ചോതുന്ന ആഘോഷങ്ങളാണ് ദീറ മേഖലയിലും റിയാദ് ഒയാസിസിലും നടന്നത്. ദീറയിൽ എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നാടൻ കലാരൂപങ്ങളും വിനോദപരിപാടികളും അരങ്ങേറുമ്പോൾ, റിയാദ് ഒയാസിസിൽ സൗദിയുടെ പരമ്പരാഗത പാചകരീതികളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുകയും പരമ്പരാഗത കലകളെയും കൈത്തൊഴിലുകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും ആവേശമാകുന്ന സൗദി അർദ നൃത്തവും മറ്റ് നാടൻ കലാരൂപങ്ങളും ഇവിടെ അവതരിപ്പിച്ചു. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും വളർത്തിയെടുക്കാനും, നഗരത്തിലെ ജീവിതനിലവാരം ഉയർത്തി സുസ്ഥിരവും സമൃദ്ധവുമായ റിയാദ് കെട്ടിപ്പടുക്കാനുമാണ് നഗരസഭ ഈ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കർശന നടപടി, 7,000 ദിനാർ പിഴയും മൂന്ന് മാസത്തെ സസ്‌പെൻഷനും
കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി