Latest Videos

സൗദി ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Sep 12, 2022, 3:36 PM IST
Highlights

വാരാന്ത്യ അവധി ദിനം ആയതിനാല്‍ മറ്റൊരു ദിവസം അവധി നല്‍കണം.

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23 (വെള്ളി) അവധി ആയിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അന്ന് വാരാന്ത്യ അവധി ദിനം ആയതിനാല്‍ മറ്റൊരു ദിവസം അവധി നല്‍കണം. ബദല്‍ അവധി വാരാന്ത്യ അവധി ദിവസത്തിന്റെ തൊട്ടു മുമ്പുള്ള ദിവസമോ തൊട്ടടുത്ത ദിവസമോ ആകാം. ഈ വര്‍ഷം വ്യാഴാഴ്ചയോ ശനിയാഴ്ചയോ അവധി നല്‍കിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യത പരിശോധിക്കാന്‍ ഇറാഖി സയാമീസ് ഇരട്ടകളെ സൗദി അറേബ്യയിലെത്തിച്ചു

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സൗദി സന്ദർശനം പൂർത്തിയായി

റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സൗദി സന്ദർശനം പൂർത്തിയായി. ശനിയാഴ്ച്ച റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരികളുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തി.ഞായറാഴ്ച ഉച്ചക്ക് റിയാദിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ചകൾ നടത്തിയ അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങും.

തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ സൗദി അറേബ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചാണ് എസ്. ജയ്ശങ്കറിന്റെ മടക്കം. സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ വിവിധ വശങ്ങൾ ചർച്ചയില്‍ ഇടം പിടിച്ചു.

സൗദി അറേബ്യയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് കാറിനുമുകളില്‍ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കാറുടമ

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം അവലോകനം ചെയ്തു. കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഇന്ത്യയിലെ മുൻ സൗദി അംബാസഡറുമായ ഡോ. സഊദ് അൽ - സാത്തി, നിലവിലെ അംബാസഡർ സാലെഹ് അൽ-ഹുസൈനി എന്നിവർ പങ്കെടുത്തു. 

click me!