
ജിസാൻ: സൗദി അറേബ്യയിൽ മഴവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകിയ താഴ്വരയിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ. സിവില്‍ ഡിഫൻസ് വിഭാഗത്തിന്‍റെ സഹകരണത്തോടെയാണ് ഇയാളെ ജിസാനില്‍ നിന്ന് കണ്ടെത്തിയത്. മഴവെള്ളപ്പാച്ചിലിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് അധികൃതർ വ്യക്തമാക്കി. വെള്ളപ്പൊക്കമുള്ള സമയങ്ങളില്‍ പുവയോരങ്ങളും താഴ്വരകളും മുറിച്ചുകടക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് സിവില്‍ ഡിഫൻസ് അറിയിച്ചു. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam