റമദാനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി

Published : May 02, 2019, 11:58 PM IST
റമദാനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി

Synopsis

പൂർത്തിയാക്കി. ഹറംകാര്യ വകുപ്പിന്‍റെ റമദാൻ പദ്ധതി നടപ്പാക്കുന്നതിനായി പന്ത്രണ്ടായിരത്തിലേറെ ജീവനക്കാർ പങ്കാളിത്തം വഹിക്കും. ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.

ദമ്മാം: റമദാനോട് അനുബന്ധിച്ചു മക്കയിലും മദീനയിലും 24 മണിക്കൂറും പ്രാർത്ഥനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ഹറം കാര്യ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഹറംകാര്യ വകുപ്പിന്‍റെ റമദാൻ പദ്ധതി നടപ്പാക്കുന്നതിനായി പന്ത്രണ്ടായിരത്തിലേറെ ജീവനക്കാർ പങ്കാളിത്തം വഹിക്കും. ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.

വിശുദ്ധ റമദാനിൽ ഹറമിലെ മുഴുവൻ കവാടങ്ങളും തുറന്നിടുമെന്നു ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുൾറഹ്‌മാൻ അൽ സുദൈസ് പറഞ്ഞു. വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കുന്നതിനു പതിനായിരം സാദാരണ വീൽചെയറുകളും 1500 ഇലക്ട്രിക്ക് വീൽചെയറുകളും ഒരുക്കിയിട്ടുണ്ട്.ഹറമിൽ ദിവസേന 1,10,000 ലേറെ ഇഫ്ത്താർ പാക്കറ്റുകളും വിതരണം ചെയ്യും.ഇതിനു പുറമെ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കിടയിൽ ദിവസേന 5000 പാക്കറ്റ് ഇഫ്ത്താറും ഹറംകാര്യ വകുപ്പ് വിതരണം ചെയ്യുമെന്ന് ഷെയ്ഖ് ഡോ.അബ്ദുൾറഹ്‌മാൻ അൽ സുദൈസ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ