
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ തീര്‍ത്ഥാടന കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ രക്ഷിച്ച് റെഡ് ക്രസന്റ് സംഘം. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ വെച്ച് തീർഥാടകന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതായി റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
ബോധരഹിതനായി നിലത്തു കിടക്കുന്ന നിലയിലാണ് 60 വയസുകാരനെ റെഡ് ക്രസന്റ് മെഡിക്കൽ സംഘം കണ്ടത്. റെഡ് ക്രസന്റ് സംഘം അടിയന്തര ശുശ്രൂഷയായ സി.പി.ആർ നൽകിയതോടെ തീർഥാടകന്റെ ഹൃദയമിടിപ്പ് പുനരാരംഭിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഇന്ത്യക്കാരനെ പിന്നീട് അജ്‌യാജ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Read also: താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ആണ് റിയാദിന് സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്. സനാഇയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്.
നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ - ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാ - സാംസ്ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
Read also: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ