Covid 19 : സൗദിയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

By Web TeamFirst Published Dec 3, 2021, 10:31 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2018 പേരില്‍ 41 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 38 പേരില്‍ കൂടി കൊവിഡ് (covid 19)ബാധ കണ്ടെത്തി. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 24 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,610,540 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,848 ആയി. ഇതില്‍ 538,990 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേര്‍ മരിച്ചു.  

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2018 പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,536,454 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,643,207 എണ്ണം ആദ്യ ഡോസ് ആണ്. 22,526,908 എണ്ണം സെക്കന്‍ഡ് ഡോസും. 1,720,939 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 366,339 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം:  റിയാദ് 15, ജിദ്ദ 7, മദീന 3, ഖോബാര്‍ 3, മക്ക 2, ത്വാഇഫ് 2, മറ്റ് ആറ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
 

click me!