
റിയാദ്: സൗദിയിൽ (Saudi Arabia) കൊവിഡ് വാക്‌സിൻ(covid vaccine) ബൂസ്റ്റർ ഡോസ് (booster dose)നിർബന്ധമാക്കി. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല. രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 2022 ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാന്‍ വിലക്കുണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam