Covid 19 | സൗദിയില്‍ 38 പേര്‍ക്ക് കൊവിഡ്, 32 പേര്‍ക്ക് രോഗമുക്തി

By Web TeamFirst Published Nov 23, 2021, 11:54 PM IST
Highlights

2,057 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 50 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 38 പേര്‍ക്ക് കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 32 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,556 ഉം രോഗമുക്തരുടെ എണ്ണം 538,672 ഉം ആയി. ഒരാള്‍ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,827 ആയി.

2,057 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 50 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,141,914 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,531,783 എണ്ണം ആദ്യ ഡോസ് ആണ്. 22,274,400 എണ്ണം സെക്കന്‍ഡ് ഡോസും. 1,716,143 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 335,731 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 7, മദീന 4, മക്ക 4, മറ്റ് 9 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

സൈബര്‍ തട്ടിപ്പിലൂടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടി; പ്രവാസികളടക്കം നാലു പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) സൈബര്‍ തട്ടിപ്പിലൂടെ(Cyber fraud) ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. സൗദി യുവാവിനെ റിയാദില്‍ നിന്നും പാക്കിസ്ഥാനികളെ ജിദ്ദയില്‍ നിന്നുമാണ് പിടികൂടിയത്.  

കറന്‍സികളും ഓഹരികളും ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനുള്ള വ്യാജ ലിങ്കുകളും ഇതോടൊപ്പം ഇരകളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് പ്രമുഖ ചാനലുകളുടെ ലോഗോകളും പ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകളും അടങ്ങിയ പരസ്യങ്ങളും പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങള്‍ കൈക്കലാക്കി ഇ-വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് സംഘം ചെയ്തിരുന്നത്. കൈക്കലാക്കുന്ന പണം വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു സംഘത്തിന്റെ പതിവ്.
തട്ടിപ്പുകള്‍ നടത്താന്‍ ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നത് പാക്കിസ്ഥാനികളായിരുന്നു. സമാന രീതിയില്‍ 70 ലക്ഷം റിയാല്‍ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന, പ്രാദേശിക ടെലികോം കമ്പനികളുടെ പേരിലുള്ള 1,159 സിം കാര്‍ഡുകളും 25 മൊബൈല്‍ ഫോണുകളും വിരലടയാള റീഡിംഗ് മെഷീനുകളും കംപ്യൂട്ടറുകളും പണവും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

click me!