സൗദിയില്‍ 401 പേര്‍ കൂടി കൊവിഡ് മുക്തരായി, ഒരു മരണം

By Web TeamFirst Published Jul 16, 2022, 11:51 PM IST
Highlights

ആകെ മരണസംഖ്യ 9,230 ആയി. രോഗബാധിതരില്‍ 6,329 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 401 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 572 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 803,158 ആയി. ആകെ രോഗമുക്തരുടെ എണ്ണം 787,599 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 9,230 ആയി. രോഗബാധിതരില്‍ 6,329 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,320 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 172, ജിദ്ദ 93, ദമ്മാം 56, മക്ക 39, ഹുഫൂഫ് 29, മദീന 25, അബഹ 17, അബ്ഹ 17, ബുറൈദ 10, ദഹ്‌റാന്‍ 9, ഉനൈസ 7, ഹായില്‍ 6, തായിഫ് 6, ഖമീസ് 6, അല്‍ബാഹ 5, ജീസാന്‍ 5, നജ്‌റാന്‍ 5, ഖര്‍ജ് 4, ബല്ലസ്മര്‍ 4, ദവാദ്മി 3, യാംബു 3, സാറാത് ഉബൈദ 3, അല്‍റസ് 3, ഖത്വീഫ് 3, ഖുവയ്യ 3, വാദി ദവാസിര്‍ 3, അഫീഫ് 2, ബീഷ 2, ജുബൈല്‍ 2, അല്‍നമാസ് 2, മുബറസ് 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് മൈലാമ്പാടം സ്വദേശി അബ്ദുൽ നാസർ മണ്ണെങ്കായി (51) ആണ് റിയാദ് മലസ് നാഷണൽ കെയർ ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. 

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. 28 വർഷമായി സൗദിയിലുള്ള അബ്ദുൽ നാസർ സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം നൗഷാദ് കാടാമ്പുഴ, അഷറഫ് മണ്ണാർക്കാട്, ശിഹാബ് പുത്തേഴത് തുടങ്ങിയവർ രംഗത്തുണ്ട്.

 

click me!