
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 48 പേര്‍ക്ക് കൊവിഡ് ബാധ (covid 19) സ്ഥിരീകരിച്ചു. 61 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയില്‍ ഒരു മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്ത് ആകെ 31,908,463 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,136 ആയി. ഇതില്‍ 539,338 പേരും സുഖം പ്രാപിച്ചു. ആകെ 8,851 പേര്‍ മരിച്ചു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,947 പേരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,965,181 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,753,325 എണ്ണം ആദ്യ ഡോസ് ആണ്. 22,747,061 എണ്ണം സെക്കന്‍ഡ് ഡോസും. 1,725,268 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 464,795 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 20, ജിദ്ദ 8, തബൂക്ക്, മക്ക, ദമ്മാം, അല്‍ഖോബാര്‍, അല്‍-ഉല എന്നിവിടങ്ങളില്‍ രണ്ട് വീതം, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് (Saudi Ministry of Hajj and Umrah)പുതിയ ലോഗോ(logo) ഡിസൈന്‍ ചെയ്യാം. സൗദിയിലുള്ള ഡിസൈനര്‍മാര്‍ക്കാണ് മത്സരം. പത്ത് ലക്ഷം രൂപയാണ് (50,000 റിയാല്‍) സമ്മാനമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ രാജ്യമുദ്രയിലെ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയില്‍ ഉണ്ടായിരിക്കണം.
ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങള്‍ ഉണ്ടാവണം. ലോഗോയില്‍ പ്രധാന ഭാഗങ്ങള്‍ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീര്‍ണ ഘടകങ്ങള്‍ ഉണ്ടാവരുത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. ഡിസൈനുകള്‍ ഡിസംബര്‍ 21ന് മുമ്പായി icd@haj.gov.sa എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam