സൗദിയില്‍ 48 പേര്‍ക്ക് കൊവിഡ്, 42 പേര്‍ക്ക് രോഗമുക്തി

Published : Oct 15, 2021, 11:11 PM IST
സൗദിയില്‍ 48 പേര്‍ക്ക് കൊവിഡ്, 42 പേര്‍ക്ക് രോഗമുക്തി

Synopsis

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,845 ആയി. ഇതില്‍ 5,36,859 പേരും സുഖം പ്രാപിച്ചു. ആകെ 8,758 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 112 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി.

റിയാദ്: സൗദി അറേബ്യ(Saudi Arabia)യില്‍ പുതുതായി 48 പേര്‍ക്ക് കൂടി കൊവിഡ്(covid 19) സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം(Saudi health ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 42 പേര്‍ രോഗമുക്തി നേടി. 67,356 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,845 ആയി. ഇതില്‍ 5,36,859 പേരും സുഖം പ്രാപിച്ചു. ആകെ 8,758 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 112 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,408,218 ഡോസ് കവിഞ്ഞു. ഇതില്‍ 23,852,238 എണ്ണം ആദ്യ ഡോസ് ആണ്. 20,555,980 എണ്ണം സെക്കന്‍ഡ് ഡോസും. 1,682,262 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 8, അരിദ 2, ജുബൈല്‍ 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി