Saudi Covid Report : സൗദിയില്‍ 5,281 പേര്‍ക്ക് കൂടി കൊവിഡ്, 2,996 പേര്‍ക്ക് രോഗമുക്തി

Published : Jan 15, 2022, 11:23 PM ISTUpdated : Jan 16, 2022, 12:08 AM IST
Saudi Covid Report : സൗദിയില്‍ 5,281 പേര്‍ക്ക് കൂടി കൊവിഡ്, 2,996 പേര്‍ക്ക് രോഗമുക്തി

Synopsis

ഇതോടെ ആകെ മരണം 8,905 ആയി. നിലവില്‍ 39,506 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 310 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദിയില്‍(Saudi Arabia) പുതുതായി 5,281 പുതിയ കൊവിഡ് (Covid)കേസുകളും 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി. പുതുതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

ഇതോടെ ആകെ മരണം 8,905 ആയി. നിലവില്‍ 39,506 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 310 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.06 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്. പുതുതായി റിയാദില്‍ 1,524 ഉം ജിദ്ദയില്‍ 914 ഉം മക്കയില്‍ 430 ഉം ഹുഫൂഫില്‍ 216 ഉം മദീനയില്‍ 186 ഉം ദമ്മാമില്‍ 161 ഉം തായിഫില്‍ 122 ഉം ഖുലൈസില്‍ 120 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,36,88,317 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,51,84,274 ആദ്യ ഡോസും 2,34,41,269 രണ്ടാം ഡോസും 50,62,774 ബൂസ്റ്റര്‍ ഡോസുമാണ്.

റിയാദ്: സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള (Drug smuggling attempt) രണ്ട് ശ്രമങ്ങള്‍ വെള്ളിയാഴ്‍ച പരാജയപ്പെടുത്തിയതായി കസ്റ്റംസ് (Saudi Customs) അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി (Jeddah Islamic Port) രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. രണ്ട് കണ്ടെയ്‍നറുകളിലായാണ് ഇവ എത്തിച്ചത്.

ഉള്ളി കൊണ്ടുവന്ന ബോക്സിനുള്ളിലായിരുന്നു 30,54,000 മയക്കുമരുന്ന് ഗുളികകളുണ്ടായിരുന്നതെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. സിലിക്കണ്‍ ബാലരുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 52,81,250 ഗുളികകള്‍. കസ്റ്റംസ് അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. ഇവരുടെ തുടര്‍ നടപടികള്‍ക്കായി കേസ് കോടതിയിലേക്ക് കൈമാറി. 

കള്ളക്കടത്ത് തടഞ്ഞ് സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പറിലോ  00966114208417 എന്ന അന്താരാഷ്‍ട്ര നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ