സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി

Published : Mar 01, 2025, 05:30 PM IST
സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി

Synopsis

കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും ‘വിഖായ’ ചെയർമാനും കെ.എം.സി.സി ജർവൽ ഏരിയ വൈസ് പ്രസിഡൻറുമായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി ഷംസുദ്ദീൻ എന്ന മാനു തങ്ങൾ (36) നാട്ടിൽ നിര്യാതനായി. ദില്ലിയിലേക്കുള്ള യാത്രയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

മക്കയിൽ ബിസിനസ് നടത്തുകയായിരുന്നു. എസ്.ഐ.സിയുടെയും സന്നദ്ധ സംഘമായ വിഖായയുടെയും കെ.എം.സി.സിയുടെയും സജീവപ്രവർത്തകനായിരുന്നു. ഹജ്ജ് വേളയിൽ വിഖായ സന്നദ്ധ സേവന സംഘത്തെ മുന്നിൽനിന്ന് നയിച്ചിരുന്നത് മാനു തങ്ങളായിരുന്നു. ഹജ്ജിനെത്തുന്ന നിരവധി പേർക്ക് വിഖായ സേവനങ്ങൾ ഇടതടവില്ലാതെ ലഭ്യമാക്കുന്നതിൽ ഇദ്ദേഹത്തിെൻറ പങ്ക് ഏറെ വലുതായിരുന്നു.

Read Also - ഇന്ന് നാട്ടിലേക്ക്‌ പോകാനിരുന്ന പ്രവാസി മലയാളി കുഴഞ്ഞുവീണ്‌ മരിച്ചു

ഭാര്യ: മുഫ്ലിഹ, മക്കൾ: നഫീസ നദ, ഹാശിം. മൃതദേഹം അരീക്കോട് മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി മഖ്ബറയിൽ ഖബറടക്കി. മാനു തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി എസ്.ഐ.സി സൗദി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ ഐദറൂസി, ചെയർമാൻ സെയ്ത് ഹാജി മുന്നിയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ട്രഷറർ ഇബ്രാഹീം എന്നിവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട