ഒമ്പത് വ്ലോഗർമാർക്കെതിരെ ശിക്ഷ, അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഉത്തരവ്; സോഷ്യൽ മീഡിയയിൽ പിടിമുറുക്കി സൗദി

Published : Dec 12, 2025, 05:19 PM IST
general authority for media regulation

Synopsis

പൊതുസമാധാനത്തിനും ദേശീയ താൽപ്പര്യത്തിനും വിരുദ്ധമായതോ, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്ക് സൗദി അറേബ്യയിൽ വിലക്ക്. ഇലക്ട്രോണിക് പബ്ലിഷിങ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച ഒമ്പത് വ്ലോഗർമാർക്കെതിരെ നടപടി. 

റിയാദ്: സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റുന്നവർ ജാഗ്രതൈ. പിടിമുറുക്കി സൗദി അറേബ്യ. പൊതുസമാധാനത്തിനും ദേശീയ താൽപ്പര്യത്തിനും വിരുദ്ധമായതോ, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കാണ് വിലക്ക്. ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, പ്രിൻറിങ് ആൻഡ് പബ്ലിഷിങ് നിയമലംഘനങ്ങൾ പരിശോധിക്കുന്ന സമിതി ഒമ്പത് വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിച്ചു.

ഇലക്ട്രോണിക് പബ്ലിഷിങ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇവർ പ്രചരിപ്പിച്ചതായി കണ്ടെത്തി. പൊതുസമാധാനം, ദേശീയ താൽപ്പര്യം എന്നിവയെ ബാധിക്കുന്നതോ, അല്ലെങ്കിൽ പ്രകോപനം, വിദ്വേഷം, ഭിന്നത എന്നിവ വളർത്തുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘകർക്ക് പിഴ ചുമത്താനും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടതായി അതോറിറ്റി വ്യക്തമാക്കി. മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന ഏത് ഉള്ളടക്കത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി
ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു