
റിയാദ്: സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
എന്നാൽ മതപരമായ കാര്യങ്ങൾക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടർ ഉപയോഗിക്കുന്നത് തുടരും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികൾ നിശ്ചയിക്കുന്നത് പൂർണമായും ഇംഗ്ലീഷ് കലണ്ടർ പ്രകാരമാക്കി മാറ്റും.
Read Also - പ്രവാസി മലയാളികള്‍ക്ക് ഗുണകരം; വരുന്നൂ പുതിയ വിമാന സര്‍വീസ്, ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്
വെള്ളിയാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി സൗദി അധികൃതര്‍
റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയിൽ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറകട്രേറ്റ് വ്യക്തമാക്കി. ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്‌വരകൾ എന്നിവക്കടുത്ത് നിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നീന്തരുത്. രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തുടരുന്നതിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു. മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു. റിയാദ്, ജീസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, ഖസിം, കിഴക്കൻ മേഖല എന്നവയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam