ലെവി ഇളവും സ്വദേശിവത്കരണവുമായി ബന്ധമില്ല; സ്വദേശിവത്കരണം തുടരുമെന്ന് സൗദി

By Web TeamFirst Published Oct 2, 2019, 11:50 AM IST
Highlights

വിദേശ ജീവനക്കാര്‍ക്ക് ലെവി ഉളവ് നല്‍കിയതിന് സ്വദേശിവത്കരണവുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വ്യവസായ മന്ത്രി പറഞ്ഞു.

റിയാദ്: വ്യാവസായിക ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് സ്വദേശിവത്കരണവുമായി ബന്ധമില്ലെന്ന് സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. സ്വദേശിവത്കരണ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. ഇതിനായി അഞ്ച് വര്‍ഷത്തിനുള്ളില്‍ സുസ്ഥിര സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം ഒക്ടോബര്‍ ഒന്നുമുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍വന്നിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്. വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ അഞ്ച് വര്‍ഷത്തേക്കാണ് ലെവി ഇളവ് ലഭിക്കുന്നത്.

click me!