പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ തൊഴിലുകൾ സ്വദേശികൾക്ക്; പ്രധാന മേഖലയിലെ 25 ശതമാനം സ്വദേശിവത്കരണം 21 മുതൽ

Published : Jul 05, 2024, 06:31 PM ISTUpdated : Jul 05, 2024, 06:36 PM IST
പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ തൊഴിലുകൾ സ്വദേശികൾക്ക്; പ്രധാന മേഖലയിലെ 25 ശതമാനം സ്വദേശിവത്കരണം 21 മുതൽ

Synopsis

25 ശതമാനമാണ് സ്വദേശികൾക്ക് നിജപ്പെടുത്തുക. അഞ്ചും അതിൽ കൂടുതലും എൻജിനീയർമാരുള്ള കമ്പനികൾക്ക് ബാധകം.

റിയാദ്: സൗദി അറേബ്യയിൽ എൻജിനീയറിങ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികളായ യുവതീയുവാക്കൾക്ക് ആകർഷകമായി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

Read Also -  വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

മുനിസിപ്പൽ ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കൽ ഉറപ്പാക്കാൻ ഇരു മന്ത്രാലയങ്ങളും പരിശോധനകൾ സംഘടിപ്പിക്കും. എൻജിനിയറിങ് തസ്തികകളിൽ ജോലി ചെയ്യുന്ന അഞ്ചും അതിൽ കൂടുതൽ ജീവനക്കാരുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിബന്ധന ബാധകമാകുക. സിവിൽ, മെക്കാനിക്കൽ, സർവേ, ഇൻറീരിയർ ഡിസൈൻ, ടൗൺ പ്ലാനിങ്, ആർക്കിടെക്റ്റ് എന്നീ പ്രഫഷനുകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ