അധ്യാപക ദിനം; ഒമാനിൽ പൊതു, സ്വകാര്യ സ്കൂളുകൾക്ക് 23ന് അവധി

Published : Feb 22, 2025, 03:11 PM IST
അധ്യാപക ദിനം; ഒമാനിൽ പൊതു, സ്വകാര്യ സ്കൂളുകൾക്ക് 23ന് അവധി

Synopsis

ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മസ്കറ്റ്: ഒമാനില്‍ അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 23ന് രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 24നാ​ണ് ഒ​മാ​നി അ​ധ്യാ​പ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ​ഈ വ​ർ​ഷം അ​ധ്യാ​പ​ക ദി​നം തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ, അ​തി​നു മു​മ്പു​ള്ള ഞാ​യ​റാ​ഴ്ച അ​ധ്യാ​പ​ക​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ധി​യാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​​​പ്പെ​ടെ തു​ട​ച്ച​യാ​യി മൂ​ന്ന് ദി​വ​സം അ​വ​ധി ല​ഭി​ക്കും.

Read Also -  ഇന്ന് സൗദി സ്ഥാപക ദിനം, രാജ്യത്ത് പൊതു അവധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു