കുവൈത്തിൽ സ്കൂൾസ് സോക്കർ കാർണിവൽ വെള്ളിയാഴ്ച തുടങ്ങും, അറുപതോളം അക്കാദമി, സ്കൂൾ ടീമുകൾ പങ്കെടുക്കും

Published : May 01, 2025, 10:27 PM IST
കുവൈത്തിൽ സ്കൂൾസ് സോക്കർ കാർണിവൽ വെള്ളിയാഴ്ച തുടങ്ങും,  അറുപതോളം അക്കാദമി, സ്കൂൾ ടീമുകൾ പങ്കെടുക്കും

Synopsis

വെള്ളി, ശനി ദിവസങ്ങളിലാണ് അറുപതോളം അക്കാദമി, സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി അറുപതോളം അക്കാദമി, സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹലാ ഇവൻസും സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സോക്കർ കാർണിവൽ മെയ് 2, 3 വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 10 മണി വരെ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.  

ആദ്യദിനം വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെ ദസ്മാനിൽ ഉള്ള ഈസാ ഹുസൈൻ അൽ യൂസഫി ഗ്രൗണ്ടിലാണ് അണ്ടർ 8 /10 /12 കാറ്റഗറിയിലുള്ള മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14/16 കാറ്റഗറിയിലുള്ള മത്സരങ്ങൾ ശനിയാഴ്ച 4 മണി മുതൽ 10 മണി വരെ നുസ്‌ഹയിലുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും അറബ്, യൂറോപ്യൻ, ഇന്ത്യൻ അക്കാദമികൾ, സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 100ലേറെ മത്സരങ്ങൾ നടക്കും. 

അണ്ടർ 18 കാറ്റഗറി മത്സരങ്ങൾ വരുന്ന ആഴ്ചകളിൽ നടക്കുന്നതായിരിക്കും. കുവൈത്തിൽ ഇത്രയും വിപുലമായ രീതിയിൽ ഇത്രയും മത്സരങ്ങളോടുകൂടി അക്കാദമി ടൂർണമെന്റ് നടക്കുന്നത് ആദ്യമായാണ്. ഗ്രൂപ്പ് കം നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് വിജയികൾക്ക് ആകർഷകമായ ട്രോഫികളും മെഡലുകളും,എല്ലാ കാറ്റഗറിയിലും ബെസ്റ്റ് പ്ലെയർ,ബെസ്റ്റ് ഗോൾകീപ്പർ,ബെസ്റ്റ് ഡിഫൻഡർ ടോപ് സ്കോറർ എന്നീ അവാർഡുകളും വിതരണം ചെയ്യപ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു