ഖത്തറിലേക്ക് 28 കിലോ മയക്കുമരുന്ന് കടത്തിയ വിദേശികള്‍ പിടിയില്‍

Published : Dec 29, 2018, 04:30 PM ISTUpdated : Dec 29, 2018, 05:04 PM IST
ഖത്തറിലേക്ക് 28 കിലോ മയക്കുമരുന്ന് കടത്തിയ വിദേശികള്‍ പിടിയില്‍

Synopsis

അജ്ഞാത ബോട്ടിനെക്കുറിച്ച് കോസ്റ്റ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാര്‍ പിടിയിലായി. രാജ്യത്തിന്റെ വടക്കന്‍ തീരം വഴി 28 കിലോ ഹാഷിഷാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

അജ്ഞാത ബോട്ടിനെക്കുറിച്ച് കോസ്റ്റ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബോട്ട് പിടിച്ചെടുത്ത് യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചെറിയ കവറുകളിലായി ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് കണ്ടെത്തി.  പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി