യുവതിയെയും മകനെയും അപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്‍ കാറിടിച്ച് മരിച്ചു

By Web TeamFirst Published Sep 25, 2022, 7:35 PM IST
Highlights

സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാറിടിച്ചു.

ദമ്മാം: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് ആണ് കാറിടിച്ച് മരിച്ചത്. ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാറിടിച്ചു. യുവതിയെയും മകനെയും രക്ഷിക്കാന്‍ സാധിച്ചെങ്കിലും അമിത വേഗത്തിലെത്തിയ കാര്‍ ഫഹദ് അല്‍കുലൈബിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തല്‍ക്ഷണം ഇദ്ദേഹം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അല്‍ഹസയില്‍ ഖബറടക്കം നടന്നത്.

നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,683 വിദേശികളെ

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇബ്രിയിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‍തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ - മുബീന. പിതാവ് - കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് - ഫാത്തിമ മല്ലക്കടവത്ത്.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ ദിവസം പുലർച്ചെ സൗദി അറേബ്യയിലെ റിയാദിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തൃശൂർ ആവിണിശ്ശേരി വല്ലൂർവളപ്പിൽ വീട്ടിൽ രാജീവിന്റെ (42) മൃതദേഹമാണ് എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ഹോസ്‍പിറ്റലിലേക്ക് പോകുന്ന വഴിയിൽ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു. 

പിതാവ് - രവി. മാതാവ് - മറിയക്കുട്ടി. ഭാര്യ - രമ്യ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫൈസൽ തങ്ങൾ, ജാഫർ മഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചത്.

click me!