അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ശനിയാഴ്ച അല്‍ മുത്‍ലഅ ഏരിയയിലാരുന്നു സംഭവം. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി.

Read also: സൗദി അറേബ്യയിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മസ്‍കത്തിലെ ഇബ്രിയിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‍തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ - മുബീന. പിതാവ് - കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് - ഫാത്തിമ മല്ലക്കടവത്ത്.

Read also: പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി