പട്രോളിങ്ങിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിൽ വിദേശമദ്യം, കുവൈത്തിൽ പ്രവാസി പിടിയിലായി

Published : Feb 23, 2025, 02:24 PM IST
പട്രോളിങ്ങിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിൽ വിദേശമദ്യം, കുവൈത്തിൽ പ്രവാസി പിടിയിലായി

Synopsis

വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രവാസിയായ പ്രതിയെ അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പിടികൂടിയത്

കുവൈത്ത് സിറ്റി: അബു ഹലീഫ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്. പട്രോളിംഗിനിടെ, ഉദ്യോഗസ്ഥർ ഒരു വാഹനം നിർത്താൻ ശ്രമിച്ചു. എന്നാൽ, ഡ്രൈവർ നിര്‍ദേശങ്ങൾ അവഗണിച്ച് കടന്നുകളയാനൊരുങ്ങി. ഇതിനിടെ പ്രവാസിയായ ഡ്രൈവര്‍ ഓഫീസറെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പട്രോളിംഗ് സംഘം എത്തിയതോടെ പ്രതി വാഹനം ഉപേക്ഷിച്ച് കാൽനടയായി രക്ഷപെടുകയായിരുന്നു.

വ്യാപകമായ തിരച്ചിലിന് ശേഷം അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പ്രതിയെ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ മദ്യ കുപ്പികളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

read more: സൗദിയിൽ വാഹനാപകടം: കായംകുളം സ്വദേശിയും സ്വദേശി പൗരനും മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്