
അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ(health workers) നിസ്വാര്‍ത്ഥ സേവനത്തിന് ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്‍കാന്‍ അബുദാബി ആരോഗ്യ സേവന വിഭാഗമായ(Abu Dhabi Health Services Company) സേഹ. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നത്.
അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്‍വേയ്‌സില്‍ അറിയിച്ചാല്‍ മടക്കയാത്രാ ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam