വെൻറിങ് മെഷീനുകൾ വഴി എനർജി ഡ്രിങ്ക്, പുകയില ഉൽപന്ന വിൽപ്പനക്ക് നിയന്ത്രണം

Published : Dec 07, 2023, 05:52 PM IST
വെൻറിങ് മെഷീനുകൾ വഴി എനർജി ഡ്രിങ്ക്, പുകയില ഉൽപന്ന വിൽപ്പനക്ക് നിയന്ത്രണം

Synopsis

ട്രാഫിക് സിഗ്നലുകൾക്ക് സമീപം, പ്രധാന റോഡുകൾക്ക് സമീപം, അപകടകരമായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മലിനജലം ഒഴുകുന്നതുമായ തുറന്ന സ്ഥലങ്ങൾക്ക് സമീപം, രണ്ട് മീറ്റർ അകലത്തിനുള്ളിൽ ചൂടും തീയുമുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വെൻറിങ് മെഷീനുകൾ സ്ഥാപിക്കുന്നതിൽ വിലക്ക്.

റിയാദ്: സ്വയം പ്രവർത്തിക്കുന്ന (വെൻറിങ്) മെഷീനുകൾ വഴി എനർജി ഡ്രിങ്കുകളുടെയും പുകയില ഉൽപന്നങ്ങളുടെയും വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പൽ ഗ്രാമ മന്ത്രാലയം. നാല് തരം സ്ഥലങ്ങളിൽ ഈ മെഷീനുകൾ സ്ഥാപിച്ച് വിൽപന നടത്തുന്നതിനാണ് വിലക്ക്. 

ട്രാഫിക് സിഗ്നലുകൾക്ക് സമീപം, പ്രധാന റോഡുകൾക്ക് സമീപം, അപകടകരമായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മലിനജലം ഒഴുകുന്നതുമായ തുറന്ന സ്ഥലങ്ങൾക്ക് സമീപം, രണ്ട് മീറ്റർ അകലത്തിനുള്ളിൽ ചൂടും തീയുമുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വെൻറിങ് മെഷീനുകൾ സ്ഥാപിക്കുന്നതിൽ വിലക്ക്.

എന്നാൽ പൊതുസ്ഥാപനങ്ങൾ, പൊതുപാർക്കുകൾ, ഇവൻറുകൾ, സേവനകേന്ദ്രങ്ങൾ, വാണിജ്യതെരുവുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ കേന്ദ്രങ്ങൾ, ബലദിയ തട്ടുകടകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സെൽഫ് സർവിസ് വെൻറിങ് മെഷീനുകൾക്ക് അനുമതിയുണ്ടെന്നും ‘ഇതിലാഅ്’ പ്ലാറ്റ്‌ഫോമിലുടെ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ ഈ മെഷീനുകൾ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽപ്പനാനുമതിയുള്ളവയാവണം. 

വ്യാപാര വ്യസ്ഥകൾക്ക് അനുസൃതവുമായിരിക്കണം. ഉൽപന്നങ്ങൾ ഗുണനിലവാരമുള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞതാവരുത്. വൈകല്യങ്ങളും കേടുപാടുകളും ഉണ്ടാവരുത്. വ്യാജമായി നിർമിക്കപ്പെട്ടവയും ആവരുത്. ഉൽപ്പന്നത്തിന് തിരിച്ചറിയൽ കോഡ് ഉണ്ടായിരിക്കുകയും വേണം. 

Read Also-  അടുക്കള ജോലി പങ്കുവെക്കുന്നതിലെ തർക്കം; ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എതോപ്യൻ യുവതിക്ക് വധശിക്ഷ

സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച പ്രതിരോധ കപ്പൽ നീറ്റിലിറക്കി

 

റിയാദ്: സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള ‘സറാവത്’ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണ് ഇത്. പ്രതിരോധ സാമഗ്രഹി നിർമാണ വ്യവസായം സ്വദേശിവത്ക്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ കാഴ്ചപ്പാടിന് അനുസൃതമായാണ് കപ്പൽ പുറത്തിറക്കിയത്.

ഡോക്ക്യാർഡിലും കടലിലുമായി സമഗ്ര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് ഔദ്യോഗിക നീറ്റിലിറക്കൽ നിർവഹിച്ചത്. ഈ കപ്പലിെൻറ പ്രതിരോധ ശേഷി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചതാണ്. കപ്പലിെൻറ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത കരയിലും വെള്ളത്തിലും വെച്ച് അതിസൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി. വായു, ഭൗമോപരിതല ലക്ഷ്യങ്ങളിലേക്ക് ലൈവ് ഷൂട്ടിങ് നടത്താനുള്ള സംവിധാനവും പരിശോധിച്ചതിലുൾപ്പെടും.

സറാവത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന കപ്പലുകൾ ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക സംവിധാനത്തിൽ വികസിപ്പിക്കുന്നവയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഹസം’ എന്ന ആദ്യത്തെ യുദ്ധ മാനേജ്മെൻറ് സംവിധാനം പുതിയ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും നാവികസേന മേധാവി പറഞ്ഞു. നാവികസേനയിൽ ഔദ്യോഗികമായി ചേർന്നതിെൻറ അടയാളമായി പുതിയ കപ്പലിൽ പ്രതിരോധ മന്ത്രി സൗദി ദേശീയ പതാക ഉയർത്തി. കപ്പലിലെ റഡാറുകളും വിസിലുകളും ഉൾപ്പടെ എല്ലാ സംവിധാനങ്ങളും തുടർന്ന് പ്രവർത്തന ക്ഷമമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്