അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ തന്റെ വസതിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് ഒരു കുവൈത്തി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ എത്യോപ്യൻ യുവതി തന്റെ ഇന്ത്യൻ സഹപ്രവർത്തകനെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങളും ഫോറൻസിക് വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ കടുത്ത നടപടി; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍.
എഴുത്ത്, റെക്കോര്‍ഡ് ചെയ്ത പ്രസംഗം, ഫോട്ടോ, വീഡിയോ എന്നിങ്ങനെ നേരിട്ടോ അല്ലാതെയോ കുവൈത്ത് അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അമീര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും ആരോഗ്യനില വീണ്ടെടുത്തതായും കഴിഞ്ഞ ബുധനാഴ്ച ബൈതുല്‍ ഹുകും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. അമീറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അമീരി ദിവാന്‍കാര്യ മന്ത്രി ഞായറാഴ്ച വൈകിട്ട് അറിയിച്ചിരുന്നു.
