ലോൺഡ്രി സര്‍വീസ്; പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി, നിബന്ധനകൾ വ്യക്തമാക്കി സൗദി മന്ത്രാലയം

Published : Feb 12, 2024, 11:47 AM ISTUpdated : Feb 12, 2024, 12:00 PM IST
 ലോൺഡ്രി സര്‍വീസ്; പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി, നിബന്ധനകൾ വ്യക്തമാക്കി സൗദി മന്ത്രാലയം

Synopsis

കെട്ടിടത്തിനുള്ളിൽ ലഭ്യമായ ഇലക്ട്രോണിക് പേയ്മെൻറ് സംബന്ധിച്ച സ്റ്റിക്കർ ഉപഭോക്താക്കൾ കാണത്തക്കവിധം പതിച്ചിരിക്കണം.

റിയാദ്: ലോൺഡ്രികൾക്കുള്ളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണമെന്ന് സൗദി മുനിസിപ്പൽ ഗ്രാമ കാര്യ ഭവന മന്ത്രാലയം. ലോൺഡ്രികൾക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളിലാണ് ഒരു ചതുരശ്ര മീറ്ററിൽ കുറയാത്ത മുറി ഉണ്ടായിരിക്കണം എന്നത് കൂട്ടിച്ചേർത്തത്. 
കൂടാതെ ഇലക്ട്രോണിക് പേയ്‌മെൻറ് സംവിധാനങ്ങളും വേണം.

കെട്ടിടത്തിനുള്ളിൽ ലഭ്യമായ ഇലക്ട്രോണിക് പേയ്മെൻറ് സംബന്ധിച്ച സ്റ്റിക്കർ ഉപഭോക്താക്കൾ കാണത്തക്കവിധം പതിച്ചിരിക്കണം. ലൈസൻസ് നൽകുന്നതിന് മുമ്പ് സിവിൽ ഡിഫൻസിെൻറ അംഗീകാരം നേടേണ്ടതുണ്ട്. ലൈസൻസ് ലഭിക്കുന്നതിന് സാധുവായ വാണിജ്യ രജിസ്ട്രേഷൻ സമർപ്പിക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്. 

ഉപഭോക്താവിന് ഡെലിവറി സേവനമോ അലക്കൽ സേവനമോ നൽകുകയാണെങ്കിൽ അതിനുവേണ്ട ഗതാഗത സംവിധാനങ്ങൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. വസ്ത്രങ്ങൾ സ്വീകരിക്കുന്നതും ഡെലിവറി ചെയ്യുന്നതുമായ ലോൺഡ്രികൾക്ക് തുടർ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ലോൺഡ്രിയുമായി ബന്ധം സ്ഥാപിച്ചിരിക്കണം. വസ്ത്രങ്ങൾ ലോൺഡ്രികളിൽ നിശ്ചിത കൊട്ടകളിൽ ഇടേണ്ടതുണ്ടെന്നും നിലത്തിടരുതെന്നും വ്യവസ്ഥയിലുണ്ട്.

Read Also - കടുത്ത തലവേദന, ഡോക്ടറെ കാണാനെത്തി; കാത്തിരുന്നത് ഏഴ് മണിക്കൂര്‍; രണ്ട് മക്കളുടെ അമ്മയായ യുവതി മരിച്ചു

കയറ്റുമതിക്ക് കരാർ, വിദേശത്തേക്ക് ഇതാദ്യം; ഇനി യൂറോപ്പിലെ തീൻമേശകളിലേക്കുമെത്തും സൗദി പച്ചക്കറികൾ

റിയാദ്: സൗദി അറേബ്യയിൽ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഒപ്പുവെച്ചു. ഡാഫ അഗ്രികൾച്ചറൽ കമ്പനിയും ഹോളണ്ട് കമ്പനി‘ലഹ്മാൻ ആൻഡ് ട്രാസും തമ്മിലാണ് കരാർ. ഇതോടെ നൂതന ഹൈഡ്രോപോണിക് ഫാമിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന സൗദി കാർഷിക ഉൽപ്പന്നങ്ങൾ നെതർലൻഡ്സിലേക്കും യൂറോപ്യൻ വിപണിയിലേക്കും കയറ്റുമതി െചയ്യും. ആദ്യമായാണ് സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കരാർ ആഗോള കാർഷിക കയറ്റുമതി മേഖലയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 

അതോടൊപ്പം പരിസ്ഥിതി പദ്ധതികളും കാഴ്ചപ്പാടുകളും ശക്തിപ്പെടുത്തും. ആഗോളതലത്തിൽ കാർഷിക മേഖലയുടെ ശേഷിയെ പിന്തുണക്കും. സൗദി കാർഷിക വികസന ഫണ്ട് നൽകുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണിത്. സുസ്ഥിരമായ കാർഷിക ഉൽപ്പാദനം ഹരിതഗൃഹങ്ങളുടെ സ്ഥാപനം വിപുലീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരവധി കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.

സ്വയം പര്യാപ്ത നിരക്ക് കൂടിയ ഇനങ്ങളാണ് കയറ്റുമതി ചെയ്യുക. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. ശൈത്യകാലത്തെ രാജ്യത്തിെൻറ മിച്ച ഉൽപാദനം കയറ്റുമതി ചെയ്യുന്നത് കാർഷിക മേഖലകളിലെ പൗരന്മാരുടെ വരുമാന നിലവാരം ഉയർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി