
റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി കണ്ട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ എഴുപത്തിയാറ് പേരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. സ്വദേശികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഴിമതി, അധികാര ദുര്വിനിയോഗം, കൈക്കൂലി, വ്യാജ രേഖ ചമക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.
സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു
ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പിടിയിലായത്. നസഹ നടത്തിയ 3321 ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 195 പേരെ അന്വേഷണ വിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ എഴുപത്തിയാറ് പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവല്ക്കരണം നടത്തി വരുന്നുണ്ട്.
നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
പാര്‍സലില്‍ കഞ്ചാവ്; കുവൈത്തില്‍ യുവതി അറസ്റ്റില്‍
കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് എത്തിയ പാര്‍സലില്‍ കഞ്ചാവ് കണ്ടെത്തിയതോടെ അത് ഏറ്റു വാങ്ങാനെത്തിയ യുവതിയെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയ പാര്‍സലിലാണ് മയക്കുമരുന്നുണ്ടെന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് കണ്ടെത്തിയത്. കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് ഇത് സ്വീകരിക്കാനെത്തുന്നത് ആരെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു.ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്. ഇവരെ പിന്നീട് കുവൈത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ