സൗദിയില്‍ ബസപകടം; 38 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Oct 3, 2022, 4:04 PM IST
Highlights

 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ബസപകടത്തില്‍ 38 പേര്‍ക്ക് പരിക്ക്. മക്കയിലേക്ക് പോകുകയായിരുന്നു ബസ്. തായിഫ് അല്‍ സെയില്‍ റോഡിലാണ് അപകടം ഉണ്ടായത്. 

 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് തായിഫ് ഹെല്‍ത്തുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 38 പേരില്‍ 27 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരിക്കേറ്റ 13 പേർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

Read More:  അർബുദ ബാധിതനായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയില്‍ മരിച്ചു

സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖ; നിരവധിപ്പേരുടെ സ്വത്ത് തട്ടിയ നാല് പേര്‍ക്ക് ശിക്ഷ

റിയാദ്: സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി നിരവധി പേരുടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ. ഒരു വിദേശ രാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. കൃത്രിമമായി തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തെന്നും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

Read More:  സൗദി അറേബ്യയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 12,436 പേര്‍ പിടിയിലായി

തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിദേശത്തെ സൗദി എംബസിയുടെ പേരില്‍ തട്ടിപ്പ് സംഘം കൃത്രിമമായി രേഖകളുണ്ടാക്കിയതെന്നും ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്ക് 20 വര്‍ഷം വരെ ജയില്‍ ശിക്ഷയും നാല് ലക്ഷം സൗദി റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചു.  ഇതിന് പുറമെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വസ്‍തുവകകള്‍ തിരികെ നല്‍കുകയും അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറി. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നതും രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റങ്ങളാണ്. പേപ്പറുകള്‍, ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍, ഒപ്പുകള്‍, സീലുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം കൃത്രിമങ്ങളും കടുത്ത ശിക്ഷയ്ക്ക് അര്‍ഹമാവും.‍ 

click me!