
ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് നിർമാണ പ്രവർത്തനങ്ങൾ പ്രമാണിച്ച് ഷാർജയിൽ അടുത്ത രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ജൂലൈ 4 ശനിയാഴ്ച മുതൽ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 23 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.
ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്കും അർദ് അൽ മാഹിദിനും ഇടയിലുള്ള റോഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി റോഡുകളുടെ വികസനത്തിനായാണ് ഈ താൽക്കാലിക ക്രമീകരണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റൂട്ടുകളിൽ തിരക്കേറിയ സമയങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ട്രാഫിക് പ്ലാൻ അനുസരിച്ചുള്ള ബദൽ പാതകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ട്രാഫിക് സൈൻ ബോർഡുകളും നിർദ്ദേശങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റോഡിലിറങ്ങുന്ന വാഹനയാത്രക്കാരുടെയും നിർമാണ സ്ഥലത്തുള്ള ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശം. വരും ദിവസങ്ങളിൽ ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സാധ്യമാണെങ്കിൽ മറ്റ് ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്നും ഷാർജ ആർടിഎ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam