യുഎഇ ദേശീയ ദിനാഘോഷ വേളയില്‍ പതാകകള്‍ കൈമാറി ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂള്‍

By Web TeamFirst Published Dec 2, 2020, 9:35 AM IST
Highlights

കൊവിഡ് കാലത്ത് അധ്യയനം  ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ആ സാധ്യതയും ഷാര്‍ജയിലെ ഇന്ത്യ ഇന്റര്‍ നാഷണല്‍ സ്കൂള്‍ മാനേജ് മെന്‍റ് അവസരമാക്കി മാറ്റി. രാജ്യത്തിന്‍റെ ദേശീയപതാക ഒരൊറ്റ വീഡിയോയിലൂടെ 3537തവണ കൈമാറ്റം ചെയ്താണ് കുരുന്നുകള്‍ ഇമറാത്തിന്റെ മഹത്വം കൊണ്ട് വീണ്ടും ചരിത്രമെഴുതിയത്. 

ഷാര്‍ജ: യുഎഇ ദേശീയ ദിനാഘോഷ വേളയില്‍ ഷാര്‍ജ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗിന്നസ് റെക്കോഡില്‍ മുത്തമിട്ടു. 3537 വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ ദേശീയ പതാകകള്‍ കൈമാറിയാണ്  ചരിത്ര നേട്ടത്തിന് അര്‍ഹരായത്. ഇത് അഞ്ചാം തവണയാണ് മലയാളി ഉടമസ്സഥതയിലുള്ള ഷാര്‍ജയിലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടുന്നത്.

കൊവിഡ് കാലത്ത് അധ്യയനം  ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ആ സാധ്യതയും ഷാര്‍ജയിലെ ഇന്ത്യ ഇന്റര്‍ നാഷണല്‍ സ്കൂള്‍ മാനേജ് മെന്‍റ് അവസരമാക്കി മാറ്റി. രാജ്യത്തിന്‍റെ ദേശീയപതാക ഒരൊറ്റ വീഡിയോയിലൂടെ 3537തവണ കൈമാറ്റം ചെയ്താണ് കുരുന്നുകള്‍ ഇമറാത്തിന്റെ മഹത്വം കൊണ്ട് വീണ്ടും ചരിത്രമെഴുതിയത്. 
 
The largest online video chain of people passing a flag

Posted by India International school Sharjah on Sunday, 29 November 2020

ദേശീയ പതാക ഏറ്റവും കൂടുതല്‍ ക്രമാനുഗതമായി കൈമാറ്റം ചെയ്യപ്പെട്ട രാജ്യമെന്ന റെക്കോഡും ഇതോടെ യുണൈറ്റഡ് അറബ് എമിറേറ്റിന് സ്വന്തമായി. ഒരുമാസമെടുത്താണ് പത്തര മണിക്കൂര്‍ വരുന്ന വീഡിയോ തയ്യാറാക്കിയത്. 15 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്കൂള്‍ ജീവനക്കാരും രക്ഷിതാക്കളും ഓണ്‍ലൈനിലൂടെ യുഎഇ പതാക വീശിയാണ് റെക്കോഡ് സ്വന്തമാക്കിയത്. 

കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്ന് ഓരോ വര്‍ഷവും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് സ്കൂളും ഇവിടുത്തെ കുട്ടികളും. മഹാമാരിയെ തുരത്തിയ രാജ്യത്തോടും ഭരണകര്‍ത്താക്കളോടും പ്രവാസി സമൂഹത്തിനുള്ള കടപ്പാടുകള്‍ പ്രകടമാക്കുന്നതായിരുന്നു ഈ വേറിട്ട വെര്‍ച്വല്‍ ആഘോഷം.

click me!