വിലപിടിപ്പുള്ള വസ്തുക്കള്‍ കാറിനുള്ളില്‍ സൂക്ഷിച്ച് പുറത്തുപോകാറുണ്ടോ? ഈ വീഡിയോ ശ്രദ്ധിക്കൂ

By Web TeamFirst Published Dec 10, 2019, 4:10 PM IST
Highlights

വാഹനങ്ങള്‍ ലക്ഷ്യം വെച്ചുനടക്കുന്ന മോഷണങ്ങള്‍ തടയാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പൊലീസ് നേരത്തെ ബോധവത്കരണം നടത്തിയിരുന്നു. പ്രത്യേക ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ലഘുലേഖകള്‍ സഹിതം വിതരണം ചെയ്താരുന്നു പ്രചരണ പരിപാടികള്‍. 

ഷാര്‍ജ: കാറുകള്‍ക്കുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ഇത്തരം വസ്തുക്കള്‍ എളുപ്പത്തില്‍ മോഷ്ടിക്കപ്പെടുമെന്ന് പൊലീസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം വാഹനങ്ങള്‍ എഞ്ചിന്‍ സ്റ്റാട്ടാര്‍ട്ട് ചെയ്ത നിലയില്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി പോകുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബോധവത്കരണം ലക്ഷ്യമിട്ട് ഷാര്‍ജ പൊലീസ് തയ്യാറാക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

للحد من سرقة محتويات المركبات
شرطة الشارقة تطلق حملة (مقتنياتك .. مسؤوليتك)https://t.co/mXJwEpDbCP pic.twitter.com/scMTQSkssJ

— شرطة الشارقة (@ShjPolice)

വാഹനങ്ങള്‍ ലക്ഷ്യം വെച്ചുനടക്കുന്ന മോഷണങ്ങള്‍ തടയാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പൊലീസ് നേരത്തെ ബോധവത്കരണം നടത്തിയിരുന്നു. പ്രത്യേക ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ലഘുലേഖകള്‍ സഹിതം വിതരണം ചെയ്താരുന്നു പ്രചരണ പരിപാടികള്‍. വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും വേണം. അപരിചിതരായ ആളുകളുമായി ഇടപഴകുമ്പോള്‍ സൂക്ഷിക്കണം. ബാങ്കുകളില്‍ നിന്നും മറ്റും പണവുമായി പുറത്തിറങ്ങി വാഹനങ്ങളില്‍ കയറുന്നവര്‍, ചുറ്റുപാടുകള്‍ നിരീക്ഷിക്കണം. സംശയകരമായ നിലയില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംശയം തോന്നുന്ന ഏത് സാഹചര്യവും അധികൃതരെ അറിയിക്കാന്‍ മടിക്കരുത്. അത്യാവശ്യ സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും അത്യാവശ്യമല്ലാത്ത സഹാചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിവരം അറിയിക്കണം. 

click me!