
ഷാര്‍ജ: ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്. 2021 മുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ ലഹരിമരുന്ന് കടത്തും പ്രചാരണവുമായി ബന്ധപ്പെട്ട് 201 കേസുകളും കൈകാര്യം ചെയ്തതായി പൊലീസിന്റെ വാര്‍ഷിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
822 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിന്‍, മുപ്പത് ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനെതിരെ 81 ബോധവത്കരണ പരിപാടികള്‍ ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam