അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്ക്, പരിശോധനകൾ ശക്തമാക്കി ഷാർജ പോലീസ്

Published : Feb 26, 2025, 12:56 PM IST
അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്ക്, പരിശോധനകൾ ശക്തമാക്കി ഷാർജ പോലീസ്

Synopsis

സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ നിയമ ലംഘനങ്ങളോ കണ്ടാൽ 80040, 999, 901 തുടങ്ങിയ ഏതെങ്കിലും നമ്പറുകളിൽ വിളിച്ചറിയിക്കണം

ഷാർജ: വ്രതകാലമായ റമദാൻ ആരംഭിക്കാനിരിക്കെ ട്രാഫിക്, സുരക്ഷ പരിശോധനകൾ ശക്തമാക്കാൻ പദ്ധതിയിടുന്നതായി ഷാർജ പോലീസ്. നോമ്പുകാലത്ത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധനകൾ കർശനമാക്കുന്നത്. എമിറേറ്റിലുടനീളം അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്നും ഷാർജ പോലീസ് ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു. റമാദാനിനോടനുബന്ധിച്ച് പ്രധാന പള്ളികളിലും താമസ ഇടങ്ങളിലും സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഷാർജ എമിറേറ്റിലുടനീളം പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ​ഗതാ​ഗതം സു​ഗമമാക്കുന്നതിനും നിയമലംഘനങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ പലയിടങ്ങളിലായി വിന്യസിക്കുമെന്നും മോശം പ്രവ‍ൃത്തികൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാവരും സഹകരിക്കേണ്ടതിന്റെ ആവശ്യവും സഈദ് അൽ നൂർ എടുത്തുപറഞ്ഞു.   

read more: വമ്പൻ ആകാശ വിസ്മയം, ശ്രദ്ധ നേടി കുവൈത്ത് ഹലാ ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഡ്രോൺ ഷോ

റമദാൻ സമയത്തെ മറ്റൊരു വെല്ലുവിളി ​ഗതാ​ഗത കുരുക്കാണ്. പള്ളികളുടെ ഭാ​ഗങ്ങളിലും ജന സാന്ദ്രത കൂടാനിടയുള്ള പ്രദേശങ്ങളിലും ​ഗതാ​ഗതം സു​ഗമമാക്കുന്നതിനായി ഷാർജ പോലീസ് ശക്തമായ ഗതാഗത നിയന്ത്രണ നടപടികൾ നടപ്പിലാക്കും. ​ഗതാഗതം നിയന്ത്രിക്കുന്നതിനും അനധികൃത പാർക്കിംഗ് തടയുന്നതിനും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും പ്രധാന സ്ഥലങ്ങളിലെല്ലാം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്യും. ​ഗതാ​ഗത നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന് സഈദ് അൽ നൂർ വാഹന യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഇതുസംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും ഷാർജ പോലീസ് അറിയിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ നിയമ ലംഘനങ്ങളോ കണ്ടാൽ പോലീസിന്റെ 80040, 999, 901 തുടങ്ങിയ ഏതെങ്കിലും നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ