
ഷാര്‍ജ: ഷാര്‍ജ പൊലീസില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അംഗീകാരം. യുഎഇ സ്വദേശികള്‍ക്ക് വേണ്ടിയായിരിക്കും ഈ തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ഷാര്‍ജയുടെ 2023, 2024 ബജറ്റുകളില്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാര്‍ജ റേഡിയോയിലൂടെയും ഷാര്‍ജ ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യുന്ന ഭരണാധികാരിയുടെ പ്രത്യേക പരിപാടിയിലാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതിന് പുറമെ ഷാര്‍ജ സര്‍വകലാശാലയിലെയും അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 2023 അക്കാദമിക വര്‍ഷം സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കാനും ഭരണാധികാരി നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റിയാണ് സ്വദേശികള്‍ക്ക് വേണ്ടി ഈ സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്.
Read also: കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാർജ മലീഹയിലെ 400 ഹെക്ടർ പാടത്ത് ഗോതമ്പു കൃഷി ആംരഭിച്ചിരുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഗോതമ്പുകൃഷിക്ക് വിത്തിറക്കിയത്. ഇവിടുത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും അദ്ദേഹം നിർവഹിച്ചു. ഗോതമ്പ് ഉൽപാദനത്തിവായി ഷാര്‍ജ തയ്യാറാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോഴത്തേത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം. നാല് മാസത്തിനകം ആദ്യ വിളവെടുപ്പ് സാധ്യമാവുമെന്നാണ് പ്രതീക്ഷ.
Read also: പ്രവാസികളുടെ 21 വയസായ മക്കളുടെ ഇഖാമ പുതുക്കുന്നതിന് നിയന്ത്രണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ