Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ 21 വയസായ മക്കളുടെ ഇഖാമ പുതുക്കുന്നതിന് നിയന്ത്രണം

പ്രവാസികളായ മാതാപിതാക്കളുടെ ആശ്രിയ വിസകളില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആണ്‍ മക്കള്‍ക്ക് 25 വയസ് തികയുമ്പോള്‍ സ്‍പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റിയിരിക്കണം.

conditions applicable for expats to renew residence permits of their children above 21 years in Saudi Arabia
Author
First Published Dec 5, 2022, 10:41 PM IST

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ ആശ്രിത വിസയില്‍ കഴിയുന്ന 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‍പോര്‍ട്ട്സ് ഡ‍യറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. പ്രവാസികള്‍ക്ക് തങ്ങളുടെ 21 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടിയുടെ ഇഖാമ പുതുക്കണമെങ്കില്‍, മകന്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനുള്ള രേഖകളും സമര്‍പ്പിക്കണം.

പ്രവാസികളായ മാതാപിതാക്കളുടെ ആശ്രിയ വിസകളില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആണ്‍ മക്കള്‍ക്ക് 25 വയസ് തികയുമ്പോള്‍ സ്‍പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റിയിരിക്കണം. സ്‍പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം. പ്രവാസികളുടെ ആശ്രിത വിസയില്‍ താമസിക്കുന്ന പെണ്‍മക്കളുടെ ഇഖാമ പുതുക്കാന്‍ അവര്‍ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖകളാണ് നല്‍കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

Read also: പ്രവാസികളുടെ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റുകള്‍ ഫെബ്രുവരിയോടെ നിര്‍ത്തലാക്കും

ഉംറ വിസ; അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി

റിയാദ്: ഉംറ വിസയിൽ വരുന്നതിന് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് ബാധകം. വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ‘വിരലടയാളം’ രജിസ്റ്റർ ചെയ്യണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കാനാണ് ഈ തീരുമാനം.

സ്മാർട്ട് ഫോണുകളിൽ ‘സൗദി വിസ ബയോ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ പ്രവേശിച്ച ശേഷം വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റൻറ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.

തീർഥാടകർക്ക് ഉംറ വിസ ലഭിക്കുന്നതിന് വിരലടയാളം നേരത്തെ രജിസ്റ്റർ ചെയ്യുന്നതോടെ സൗദി പ്രവേശ കവാടങ്ങളിലെത്തുമ്പോൾ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുമെന്നാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. പല രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഈ സംവിധാനം നേരത്തെ ഏർപ്പെടുത്തുകയും വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഉംറ തീർഥാടകർക്ക് കൂടി ബയോമെടിക് സവിശേഷതകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രീതി നടപ്പാക്കാൻ പോകുന്നത്.  

Read More -  മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി

Follow Us:
Download App:
  • android
  • ios