
ഷാര്‍ജ: ഷാര്‍ജയിലെ( Sharjah) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ സ്വകാര്യ സ്‌കൂളുകള്‍ക്കും(private schools) യൂണിവേഴ്‌സിറ്റികള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം അവധി(weekend)പ്രഖ്യാപിച്ചു. ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. പുതിയ തീരുമാനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിന്റെ സമയമടക്കമുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഒഴികെ മറ്റ് എമിറേറ്റുകളില്‍ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി.
ഷാര്‍ജ: ഷാര്‍ജയില്‍(Sharjah) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി(three day weekend) പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ(Sheikh Dr Sultan bin Muhammad Al Qasimi) നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിലയിരുത്തലുകള്‍ക്ക് ശേഷം ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്(Executive Council ) തീരുമാനം പ്രഖ്യാപിച്ചത്.
ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. ഷാര്‍ജയില്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കി പ്രവൃത്തി ദിവസം നാലാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരും. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്‍ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam