ഫോട്ടോ എടുക്കാനാവാതെ സങ്കടപ്പെട്ട് യുവഡോക്ടര്‍; ശൈഖ് ഹംദാന്റെ പ്രവൃത്തിയില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ - വീഡിയോ

Published : Jun 24, 2020, 10:53 PM IST
ഫോട്ടോ എടുക്കാനാവാതെ സങ്കടപ്പെട്ട് യുവഡോക്ടര്‍; ശൈഖ് ഹംദാന്റെ പ്രവൃത്തിയില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ - വീഡിയോ

Synopsis

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

ദുബായ്: ഒപ്പം ഫോട്ടോ എടുക്കാനാവാത്ത യുവഡോക്ടറുടെ സങ്കടം മാറ്റാന്‍ വേദിയില്‍ തിരികെയെത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍. സോഷ്യല്‍ മീഡയയില്‍ നിരവധി ആരാധകരുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വേദിയില്‍ വെച്ച് അദ്ദേഹത്തൊടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്ത ഒരു യുവ ഡോക്ടറുടെ കാര്യം ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ ശൈഖ് ഹംദാന്‍ ഡോക്ടറെ അന്വേഷിക്കുകയായിരുന്നു. ഡോക്ടറെത്തിയപ്പോള്‍ അവരോടൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വീഡിയോ കാണാം... 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ