
ദുബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് അവസരങ്ങളുടെ പുതിയ വാതില്‍ തുറന്ന് ദുബൈ. കണ്ടന്‍റ് ക്രിയേറ്റര്‍മാരെയും ഇന്‍ഫ്ലുവന്‍സര്‍മാരെയും പിന്തുണയ്ക്കുന്നതിനായി 15 കോടി ദിര്‍ഹം ഫണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കായി ആസ്ഥാനമന്ദിരം സ്ഥാപിക്കുമെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
ദുബൈയില്‍ സംഘടിപ്പിച്ച വണ്‍ ബില്യന്‍ ഫോളോവേഴ്സ് സമ്മിറ്റിലാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ മുന്‍നിര സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ബുധനാഴ്ച ദുബൈയില്‍ ഒത്തുകൂടി. ദുബൈയിലെ എമിറേറ്റ്സ് ടവേഴ്സിലും മ്യൂസിയം ഓഫ് ഫ്യൂച്ചറിലുമായി നടന്ന പരിപാടിയില്‍ 3000 കണ്ടന്‍റ് ക്രിയേറ്റർമാരുള്‍പ്പടെ 7000 പേർ പങ്കെടുത്തു. 100 പ്രഭാഷകരും 300 കമ്പനികളും സമ്മിറ്റിന്‍റെ ഭാഗമായി. മേഖലയിലെ പുതിയ വെല്ലുവിളികളും അവസരങ്ങളും തരംഗങ്ങളും വിഷയമായ പാനല്‍ ചർച്ചകളും നടന്നു. ഫെയ്സ്ബുക്ക് മെറ്റ, യുട്യൂബ്, ടിക്ടോക്, സ്നാപ് ചാറ്റ് പ്രതിനിധികളും ഭാഗമായിരുന്നു.
'എന്‍റെ സഹോദരാ, ഇത് അംഗീകാരം'; ഗുജറാത്തിലെത്തിയ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദിനെ കെട്ടിപ്പിടിച്ച് മോദി
ഗാന്ധിനഗര്‍: പത്താമത് വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണം. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാശഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ ആശ്ലേഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.
'എന്‍റെ സഹോദരാ, ഇന്ത്യയിലേക്ക് സ്വാഗതം. താങ്കളുടെ സന്ദര്‍ശനം ഒരു അംഗീകാരമാണ്'- മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്ന ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്ക് മുന്നോടിയായി മോദിയും ശൈഖ് മുഹമ്മദും അഹമ്മദാബാദില്‍ റോഡ് ഷോയും നടത്തിയിരുന്നു. അഹമ്മദാബാദിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രി മോദിയെയും യുഎഇ പ്രസിഡന്റിനെയും സ്വീകരിച്ചത്.
വിമാനത്താവളത്തിൽ നിന്നും മോദിക്കൊപ്പമായിരുന്നു ശൈഖ് മുഹമ്മദിന്റെ യാത്ര. യുഎഇ– ഇന്ത്യൻ പതാകകൾ വീശി ജനങ്ങൾ ശൈഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്തു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിച്ചു.
സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേർത്തു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam