Dubai Budget : 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്

By Web TeamFirst Published Jan 2, 2022, 9:01 PM IST
Highlights

ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. 

ദുബൈ: 2022-2024 വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് (budget)അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 2022ലേക്ക് മാത്രം 60 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിനാണ് അംഗീകാരം നല്‍കിയത്.

ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. 

. has approved Dubai's 2022-2024 budget with a total expenditure of AED181 billion, including an expenditure of around AED60 billion for 2022. Enhancing citizens’ happiness and providing them the best services will remain the budget’s highest priorities. pic.twitter.com/OnBK7KUOyd

— Hamdan bin Mohammed (@HamdanMohammed)

The Dubai Government continues to work to realise the emirate's ambitious future plans, enhance its competitiveness and consolidate its position as a leading global commercial hub, thereby placing Dubai at the forefront of worldwide efforts to accelerate economic recovery. pic.twitter.com/LOxTUVTwaz

— Hamdan bin Mohammed (@HamdanMohammed)

 

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് യുഎഇ

അബുദാബി: കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ(UAE) പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. 2022 ജനുവരി 10ന് നിരോധനം പ്രാബല്യത്തില്‍ വരും. 

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. 

click me!