
അബുദാബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് സന്ദര്‍ശക പ്രവാഹം. കഴിഞ്ഞ വര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 65 ലക്ഷം സന്ദര്‍ശകരാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദര്‍ശിക്കാനെത്തിയത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിശ്വാസികൾക്ക് പുറമെ വിനോദ സഞ്ചാരികളം ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദര്‍ശിക്കാനെത്താറുണ്ട്. ആകെ സന്ദർശകരിൽ കഴിഞ്ഞ വർഷം 22ലക്ഷം വിശ്വാസികളും 43 ലക്ഷം വിനോദസഞ്ചാരികളുമാണ് എത്തിയത്. അറുപതിനായിരത്തിലേറെ പേർ പള്ളി പരിസരത്തെ ജോഗിങ് ട്രാക്ക് ഉപയോഗിച്ചവരുമുണ്ട്.
സന്ദർശകരിൽ 81 ശതമാനം പേർ അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ്. 19 ശതമാനം പേർ യുഎഇയിലെ താമസക്കാരുമാണ്. ഏഷ്യൻ വിനോദസഞ്ചാരികൾ 52 ശതമാനം, യൂറോപ്പ് 33 ശതമാനം, വടക്കേ അമേരിക്ക 8 ശതമാനം, തെക്കേ അമേരിക്ക 3 ശതമാനം, ആഫ്രിക്ക 3 ശതമാനം, ഓസ്ട്രേലിയ ഒരു ശതമാനം എന്നിങ്ങനെയാണ് സഞ്ചാരികളുടെ വിവിധ ഭൂഖണ്ഡങ്ങളിലെ എണ്ണം. രാജ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലെത്തിയത്. 8.4 ലക്ഷം സന്ദർശകരാണ് ഇന്ത്യയിൽ നിന്നെത്തിയത്. 3.9ലക്ഷം സന്ദർശകരുമായി ചൈന രണ്ടാം സ്ഥാനത്തും 2.9ലക്ഷം സന്ദർശകരുമായി റഷ്യ മൂന്നാം സ്ഥാനത്തുമെത്തി.
Read Also - ജീവകാരുണ്യ പ്രവർത്തനത്തിനായി സൽമാൻ രാജാവും കിരീടാവകാശിയും ഏഴ് കോടി റിയാൽ സംഭാവന നൽകി
കഴിഞ്ഞ റമദാനിൽ 6.5 ലക്ഷം പേർക്ക് ഗ്രാൻഡ് മോസ്ക്കിലും 15 ലക്ഷം ഇഫ്താർ പാക്കറ്റ് ലേബർ ക്യാംപുകളിലും വിതരണം ചെയ്തു. റമസാനിലെ അവസാന 10 ദിവസം 30,000 പേർക്ക് അത്താഴവും നൽകി. 8 രാഷ്ട്രനേതാക്കൾ, ഒരു ഉപരാഷ്ട്രപതി, 3 ഗവർണർമാർ, 4 രാജകുമാരന്മാർ, 9 പ്രധാനമന്ത്രിമാർ, 7 ഉപപ്രധാനമന്ത്രിമാർ, 11 സ്പീക്കർമാർ, 63 മന്ത്രിമാർ, 18 ഉപമന്ത്രിമാർ, 49 സ്ഥാനപതിമാർ, 5 മതനേതാക്കൾ, 62 സൈനിക മേധാവികൾ, 54 സ്ഥാപന മേധാവികൾ എന്നിങ്ങനെ 309 ഉന്നതരും കഴിഞ്ഞവർഷം ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ