കുവൈത്തിൽ പള്ളിയിൽ തീപിടുത്തം, ആളപായമില്ല

Published : Mar 09, 2025, 04:38 PM IST
കുവൈത്തിൽ പള്ളിയിൽ തീപിടുത്തം, ആളപായമില്ല

Synopsis

അൽ ഷഹാബ് അൽ ബഹ്‌രിയിലെ പള്ളിയിലാണ് ഇന്നലെ രാവിലെയോടെ തീപിടുത്തമുണ്ടായത്

കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിയിൽ തീപിടുത്തം. അൽ ഷഹാബ് അൽ ബഹ്‌രിയിലെ പള്ളിയിലാണ് ഇന്നലെ രാവിലെയോടെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാൽമിയയിൽ നിന്നുള്ള അ​ഗ്നി രക്ഷാസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇത് തീ കൂടുതൽ ഭാ​ഗങ്ങളിലേക്ക് പടരുന്നതും കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നതും ഒഴിവാക്കി. 

read more: നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

പള്ളിയുടെ പരിസരത്തായി നിരവധി പേർ താമസിക്കുന്നുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രഥമിക നി​ഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ അ​ഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ എടുത്തുപറഞ്ഞു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും