
റിയാദ്: വീണ്ടും കൊവിഡ്(covid) വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് (mask)ധാരണവും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കി.
കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) മുതലാണ് ഷോപ്പിങ് മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത്. രാജ്യത്തെ മുഴുവന്‍ മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും നിയന്ത്രണം ബാധകമാണ്.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും (Mask and social distancing) വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം (Indoor and Outdoor) ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയതായാണ് ഔദ്യോഗിക അറിയിപ്പ്.
വ്യാഴാഴ്‍ച രാവിലെ എഴ് മണി മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്ത് നടപ്പാക്കുന്ന കൊവിഡ് നിബന്ധനകള്‍, പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരന്തരം പുനഃപരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam