Covid Precautionary Measures : കുവൈത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ

By Web TeamFirst Published Jan 14, 2022, 5:28 PM IST
Highlights

സ്ഥാപനങ്ങളില്‍ എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപന ഉടമകളും പിഴ അടയ്‌ക്കേണ്ടി വരും. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍  5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.

മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കളും മാള്‍ സന്ദര്‍ശകരും നിയമനടപടികള്‍ നേരിടേണ്ടി വരും. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപന ഉടമകളും പിഴ അടയ്‌ക്കേണ്ടി വരും. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാര്‍ഡിനെയും പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉപഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
 

click me!