Short Film : പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം 'യാത്രാമൊഴി ' റിലീസിന് ഒരുങ്ങുന്നു

Published : Jan 20, 2022, 11:48 PM IST
Short Film : പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം 'യാത്രാമൊഴി ' റിലീസിന് ഒരുങ്ങുന്നു

Synopsis

നാളെ വെള്ളിയാഴ്ച ( ജനുവരി 21)  വൈകുന്നേരം നാല് മണിക്ക്  റൂവിയിലെ  ഗോള്‍ഡന്‍ തുലീപ്  ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഹ്രസ്വചിത്രം  യാത്രാമൊഴി ' ലോഞ്ച് ചെയ്യുന്നതിനോടൊപ്പം ഓണ്‍ലൈനിലും റീലീസ് ആകും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആദ്യ പ്രദര്‍ശനം നടത്തും.

മസ്‌കറ്റ്: മസ്‌കറ്റിലെ(Muscat) നിരവധി നവ പ്രതിഭകളെ ഉള്‍പ്പെടുത്തി തയ്യാറായിക്കഴിഞ്ഞ 'യാത്രാമൊഴി' എന്ന ഹൃസ്വ ചലച്ചിത്രം(Short Film) നാളെ  റിലീസ് ചെയ്യപ്പെടുന്നു. ഒരു വ്യക്തിയുടെ പുരുഷായുസ്സില്‍ അദ്ദേഹത്തിന്റെ അവസാന കാലങ്ങളില്‍   നേരിടേണ്ടി വരുന്ന അവഗണകനകള്‍, തിരിച്ചടികള്‍,വെല്ലുവിളികള്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം.

നാളെ വെള്ളിയാഴ്ച ( ജനുവരി 21)  വൈകുന്നേരം നാല് മണിക്ക്  റൂവിയിലെ  ഗോള്‍ഡന്‍ തുലീപ്  ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഹ്രസ്വചിത്രം  യാത്രാമൊഴി ' ലോഞ്ച് ചെയ്യുന്നതിനോടൊപ്പം ഓണ്‍ലൈനിലും റീലീസ് ആകും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആദ്യ പ്രദര്‍ശനം നടത്തും. ഒട്ടേറെപ്പേരുടെ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു പ്രമേയം രൂപപ്പെട്ടത് എന്ന് സംവിധായകന്‍ വിനോദ് വാസുദേവന്‍  പറഞ്ഞു. നിരവധി ഹൃസ്വചിത്രങ്ങളില്‍ അസോസിയേറ്റായും, അഭിനേതാവായും പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് വാസുദേവന്‍ സ്വതന്ത്ര സംവിധയകന്‍ ആകുന്ന ആദ്യ  ഹൃസ്വ ചിത്രം കൂടിയാണ്  'യാത്രാമൊഴി'.

കഥാപരിസരം നാടാണെങ്കിലും  ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഒമാനില്‍ വെച്ച് തന്നെയാണ്. കഥ തിരക്കഥ  രാജേഷ് കായംകുളത്തിന്റേതും, ഗാനങ്ങള്‍  കെ.ആര്‍.പി.വള്ളികുന്നം  രചിച്ചതുമാണ്. നിരവധി വര്‍ഷം സംഗീത രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന  ഡി.ശിവപ്രസാദ് മാഷാണ് യാത്രാമൊഴിലെ ഗാനങ്ങള്‍ക്ക്  സംഗീതം നല്‍കിയിരിക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനീഷ് ചന്ദ്രനും ,ജഹാന താജുമാണ്. ജി .വിഷ്ണു വേണുഗോപാല്‍  ക്യാമറയും എഡിറ്റിംഗ് ജെസ്വിന്‍ പാലയും,റിക്കോര്‍ഡിങ്ങ് നിസാമുദ്ദീനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

കെ ഷാനവാസ്, താജ് മാവേലിക്കര ,സലിം മുതുവമ്മല്‍, വിജയ പ്രസാദ്, അഖില്‍ എസ് ബാബു, ഷറഫ്, വിന്‍സന്‍ വര്‍ഗീസ്, വിനോദ് വാസുദേവന്‍ ,അവന്തിക സജിത്ത് (ബാലതാരം), ആഷിക  അജയ് (ബാലതാരം), വേദാ വിനോദ് (ബാലതാരം), വിനായക് വിനോദ് (ബാലതാരം),  അതുല്‍ കൃഷ്ണ  രഘുനാഥ് (ബാലതാരം), ഭഗത് എസ്.ഷൈന്‍ (ബാലതാരം), ആദി കൃഷ്ണ(ബാലതാരം), നൈനിത ബിനോയ് (ബാലതാരം), ലിയാം (ബാലതാരം), ഇള(ബാലതാരം), സ്വാതി വിഷ്ണു, ദിവ്യ ദിവാകരന്‍, റിജി വിനോജ്, ആതിര  കൃഷ്‌ണേന്ദു, ഹേമ സുധിമേനോന്‍ എന്നിവരാണ് യാത്രാമൊഴിയില്‍ വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നത്. നാല്പത്തിയഞ്ച്  മിനിറ്റ്  ദൈര്‍ഖ്യമുള്ള 'യാത്രാമൊഴി' എന്ന ഹൃസ്വ ചലച്ചിത്രം മന്നത്ത്  ക്രീയേഷന്‌സിന്റെ ബാനറില്‍ കെ കെ ഷാനവാസാണ് നിര്‍മിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും