വിസ്മയിപ്പിക്കാന്‍ സൗദി; ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു

Published : Oct 15, 2022, 01:52 PM ISTUpdated : Oct 15, 2022, 03:29 PM IST
വിസ്മയിപ്പിക്കാന്‍ സൗദി;  ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു

Synopsis

റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്. ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ശൂറ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം. ചെങ്കടല്‍ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്. 

റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്. ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചെങ്കടലില്‍ 92 ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് റെഡ്‌സീ വിനോദ സഞ്ചാര പദ്ധതി.

 2017 ജൂലൈ 31നാണ് ചെങ്കടല്‍ ടൂറിസം പദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങള്‍ക്കിടയിലുള്ള തൊണ്ണൂറിലേറെ പ്രകൃതിദത്ത ദ്വീപുകള്‍ ഇതില്‍പ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ദ്വീപിലെ ആദ്യ ഹോട്ടല്‍ തുറക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിലെ 16 ഹോട്ടലുകളില്‍ 11 എണ്ണം അടുത്ത വര്‍ഷം അവസാനത്തോടെ തുറക്കും. 


 

 

Read More - മതില്‍ ചാടികടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം; വ്യക്തമാക്കി സൗദി

റിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിന് ആണെന്ന് സൗദി അറേബ്യ. ‘ഒപെക് പ്ലസ്’ യോഗ തീരുമാനങ്ങൾ അംഗരാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്ത് എടുക്കുന്നതാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. 

Read More -  വധശിക്ഷക്ക് വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ; റഹീം നിയമ സഹായ സമിതി പൊതുയോഗം ഇന്ന്

എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം തികച്ചും സാമ്പത്തികമായ കാര്യമാണ്. ഒപെക് പ്ലസ് രാജ്യങ്ങൾ ഉചിതമായ തീരുമാനമാണ് എടുത്തതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ