
മസ്കറ്റ്: ഒമാനിലെ ബീച്ചിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള ഖാബുറ ബീച്ചിൽ നീന്തുന്നതിനിടെയാണ് സംഭവം. ഏഴും പത്തും വയസ്സുള്ള വഖാസ് അൽ ഫർസി, ഫാരിസ് അൽ ഫർസി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കോസ്റ്റ് ഗാർഡ് വിഭാഗവും പൗരന്മാരും ചേർന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പോലീസ് റിപ്പോർട്ട് ചെയ്തു.
കുട്ടികൾ കടലിലോ വാദികളിലോ നീന്തുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് രക്ഷിതാക്കൾക്ക് കർശനമായ മുന്നറിയിപ്പുകൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ഒമാനിൽ കുട്ടികൾക്കിടയിൽ മുങ്ങിമരണ കേസുകൾ വർധിക്കുകയാണ്. മാതാപിതാക്കൾ പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് നീന്താൻ വിടാറുണ്ട്. അതിനാൽ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നിരവധി കാമ്പയിനുകൾ അധികൃതർ നടത്തിവരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam